പാക്കിസ്ഥാനിൽ സ്ഫോടനം മൂന്ന് പേർ കൊല്ലപ്പെട്ടു
Tuesday, July 11, 2017 4:05 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ രണ്ടിടങ്ങളിലായി ഉണ്ടായ വ്യത്യസ്ത സ്ഫോടനങ്ങളിൽ മൂന്ന് പേർകൊല്ലപ്പെട്ടു. സംഭവത്തിൽ 23 പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാനിലും, കുരാം മേഖലയിലുമാണ് സ്ഫോടനങ്ങൾ ഉണ്ടായത്. പരിക്കേറ്റവരിൽ 11 പോലീസുകാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഭീകര സംഘടനയായ തെഹ്‌രിക്-ഇ താലിബാൻ, കുരാം മേഖലയിലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാൽ, ബലൂചിസ്ഥാനിലെ ആക്രമണത്തിനു പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
RELATED NEWS