രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാം നാഥ് കോവിന്ദ് ചണ്ഡീഗഡിൽ
Thursday, June 29, 2017 10:47 AM IST
ചണ്ഡീഗഡ്:എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി രാം നാഥ് കോവിന്ദ് ചണ്ഡീഗഡിൽ. തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഭാഗമായി ആണ് രാം നാഥ് കോവിന്ദ് വ്യാഴാഴ്ച രാവിലെ ചണ്ഡീഗഡിൽ എത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിനു മുന്നോടിയായി എംപിമാരെയും എംഎൽഎമാരെയും നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ എംപി-എംഎൽഎമാരുമായും രാം നാഥ് ചണ്ഡീഗഡിൽ വച്ചു കൂടിക്കാഴ്ച നടത്തും.
RELATED NEWS