രാഷ്ട്രപതി തെരഞ്ഞെടുപ്പ്: രാം നാഥ് കോവിന്ദിനു വേണ്ടി വെങ്കയ്യ നായിഡു പത്രിക സമർപ്പിച്ചു
Wednesday, June 28, 2017 11:06 AM IST
ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി രാം നാഥ് കോവിന്ദിനുവേണ്ടി കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു ഒരു സെറ്റ് പത്രിക സമർപ്പിച്ചു. കേന്ദ്രമന്ത്രി അനന്ദ് കുമാറും വെങ്കയ്യ നായിഡുവിനോപ്പമുണ്ടായിരുന്നു. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്ന്.

ജൂണ്‍ 23ന് രാം നാഥ് കോവിന്ദ് മൂന്നു സെറ്റ് പത്രിക സമർപ്പിച്ചിരുന്നു. ലോക്സഭാ സെക്രട്ടറി ജനറൽ അനൂപ് മിശ്രയ്ക്കാണ് കോവിന്ദ് പത്രിക നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാക്കളായ എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, കേന്ദ്ര മന്ത്രിമാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, സഖ്യകക്ഷി നേതാക്കൾ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന മുഖ്യമന്ത്രിമാർ, എംപിമാർ തുടങ്ങി വൻ നേതാക്കളുടെ നിരയും പത്രിക സമർപ്പണത്തിന് എത്തിയിരുന്നു.
RELATED NEWS