ബ്രസൽസിൽ ചാവേറിനെ സുരക്ഷാസേന വധിച്ചു
Wednesday, June 21, 2017 3:00 AM IST
ബ്രസൽസ്: ബെൽജിയത്തിന്‍റെ തലസ്ഥാനമായ ബ്രസൽസിലെ സെൻട്രൽ സ്റ്റേഷനിൽ സ്ഫോടനം നടത്താനെത്തിയ ചാവേറിനെ സുരക്ഷാസേന വധിച്ചു. അരയിൽ ബെൽറ്റ് ബോംബ് ധരിച്ചാണ് ചാവേറെത്തിയത്. സുരക്ഷാസേനയുടെ വെടിവയ്പിനെ തുടർന്ന് ചെറിയ തോതിൽ സ്ഫോടനമുണ്ടായി. എന്നാൽ ആർക്കും പരിക്കില്ലെന്നും പോലീസ് വക്താവ് അറിയിച്ചു.

സെൻട്രൽ സ്റ്റേഷനിലെത്തിയ ചാവേർ അള്ളാഹു അക്ബർ എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞതായും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് ബ്രസൽസിൽ എല്ലായിടത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ ബ്രസൽസിലുണ്ടായ ഐഎസ് ഭീകരാക്രമണത്തിൽ 32 പേർ മരിച്ചിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.