രാംനാഥ് കോവിന്ദിനെ ഇടതുപക്ഷം പിന്തുണയ്ക്കണമെന്ന് ഒ.രാജഗോപാൽ
Monday, June 19, 2017 1:23 PM IST
തിരുവനന്തപുരം: എൻഡിഎ പ്രഖ്യാപിച്ച രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാൻ ഇടതുപക്ഷം തയാറാകണമെന്ന് ഒ.രാജഗോപാൽ എംഎൽഎ. കെ.ആർ.നാരായണനെ പിന്തുണയ്ക്കാതെ എതിർ സ്ഥാനാർഥിയെ നിർത്തിയതുപോലുള്ള പ്രവർത്തി സിപിഎം കാണിക്കരുതെന്നും ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവായ രാംനാഥ് കോവിന്ദിന് പിന്തുണ നൽകണമെന്നും രാജഗോപാൽ ആവശ്യപ്പെട്ടു.

ബിഹാർ ഗവർണറായ രാംനാഥ് കോവിന്ദിനെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാജഗോപാലിന്‍റെ പ്രതികരണം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.