കെട്ടിപ്പെറുക്കി പാക്കിസ്ഥാനിലേക്ക് വിട്ടോളൂ; ഹുറിയത്ത് നേതാവിനോട് ഗംഭീർ
Monday, June 19, 2017 12:59 PM IST
ന്യൂഡൽഹി: ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടിയ പാക്കിസ്ഥാൻ ടീമിനെ അഭിനന്ദിച്ച കാഷ്മീരിലെ ഹുറിയത്ത് നേതാവിന് ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്‍റെ മറുപടി. പാക് ടീമിന്‍റെ വിജയം കാഷ്മീരിലല്ല, അങ്ങ് പാക്കിസ്ഥാനിൽ പോയി ആഘോഷിക്കൂവെന്ന് മിതവാദി ഹുറിയത്ത് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖിന് ഗംഭീർ മറുപടി നൽകി.

പാക്കിസ്ഥാൻ കിരീടം ചൂടിയതിന് തൊട്ടുപിന്നാലെ അഭിനന്ദനവുമായി ഉമർ ഫാറൂഖ് ട്വീറ്റ് ചെയ്തിരുന്നു. ചുറ്റിനും വെടിക്കെട്ടാണെന്നും ഈദ് നേരത്തെ എത്തിയതായി തോന്നുവെന്നുമാണ് ഫറൂഖിന്‍റെ ട്വീറ്റ്. മികച്ച ടീം ഈ ദിവസം സ്വന്തമാക്കി. പാക് ടീമിന് അഭിനന്ദനങ്ങളെന്നും ഫറൂഖ് കുറിച്ചിരുന്നു.


ഫറൂഖിന്‍റെ ഈ ട്വീറ്റിനെതിരേയാണ് ഗംഭീർ ആഞ്ഞടിച്ചത്. ""നിങ്ങൾ എന്തു കൊണ്ടാണ് അതിർത്തി കടക്കാത്തത് ‍? നിങ്ങൾക്ക് മികച്ച വെടിക്കെട്ട്(ചൈനീസ്) കാണാമായിരുന്നു. ഈദ് അവിടെ ആഘോഷിക്കൂ. ബാഗ് അടുക്കി കെട്ടാൻ താൻ സഹായിക്കാം''- ഗംഭീർ ട്വീറ്റ് ചെയ്തു.



നേരത്തെ, പാക്കിസ്ഥാന്‍റെ ഫൈനൽ പ്രവേശനത്തിന് ശേഷവും അഭിനന്ദനങ്ങളുമായി ഉമർ ഫാറൂഖ് രംഗത്തെത്തിയിരുന്നു. ആതിഥേയരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ചായിരുന്നു പാക് ടീമിന്‍റെ ഫൈനൽ പ്രവേശനം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.