ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 26 യാത്രക്കാര്‍ക്ക് പരിക്ക്
Monday, June 19, 2017 1:59 AM IST
ബെ​യി​ജിം​ഗ്: പാ​രീ​സി​ൽ നി​ന്നും ചൈ​നീ​സ് ന​ഗ​ര​മാ​യ കു​മിം​ഗി​ലേ​ക്ക് പോ​യ ചൈ​ന ഈ​സ്റ്റേ​ൺ എ​യ​ർ​ലൈ​ൻ​സിന്‍റെ എം​യു 774 വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ടു. 26 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് സു​ൻ​ഹു​വ റി​പ്പോ​ർ​ട്ട് ചെ​യ്തു.

വി​മാ​നം ര​ണ്ട് ത​വ​ണ വ​ലി​യ ആ​കാ​ശ​ച്ചു​ഴി​യി​ൽ പെ​ട്ടു. മൂ​ന്ന് ത​വ​ണ ചെ​റി​യ തോ​തി​ലും ഈ ​അ​നു​ഭ​വം ഉ​ണ്ടാ​യി. ഏ​താ​ണ്ട് പ​ത്ത് മി​നി​റ്റോ​ളം ഇ​ത് നീ​ണ്ടു നി​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആടി ഉലഞ്ഞ വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാർക്ക് ഓടിവും ചതവും ഉണ്ടായി. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യ​താ​യി ചൈ​ന ഈ​സ്റ്റേ​ൺ എ​യ​ർ​ലൈ​ൻ​സ് ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ അ​റി​യി​ച്ചു.

നേ​ര​ത്തെ, ജൂൺ 11 ​സി​ഡ്നി​യി​ൽ നി​ന്ന് ഷാം​ഗ്ഹാ​യി​ലേ​ക്ക് പോ​യ ചൈ​ന ഈ​സ്റ്റേ​ൺ എ​യ​ർ​ലൈ​ൻ​സ് വി​മാ​നവും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. യ​ന്ത്ര​ത്ത​ക​രാ​റുണ്ടായ വിമാനം പൈലറ്റ് സുരക്ഷിതമായി തി​രി​ച്ചി​റക്കുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.