പുതുവൈപ്പിലെ പോലീസ് നടപടിയിൽ ഡിജിപി റിപ്പോർട്ട് തേടി
Monday, June 19, 2017 12:25 PM IST
തിരുവനന്തപുരം: പു​​​തു​​​വൈ​​​പ്പി​​​ലെ പോലീസ് നടപടിയെക്കുറിച്ച് ഡിജിപി ടി.പി.സെൻകുമാർ റിപ്പോർട്ട് തേടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

പു​​​തു​​​വൈ​​​പ്പി​​​ലെ ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ (ഐ​​​ഒ​​​സി) നി​​​ർ​​​ദി​​​ഷ്ട പാ​​​ച​​​ക​​​വാ​​​ത​​​ക സം​​​ഭ​​​ര​​​ണ​​​ കേ​​​ന്ദ്ര​​​ത്തി​​​നെ​​​തി​​​രേ സ​​മ​​രം ചെ​​യ്ത​​വ​​രെ പോലീസ് മർദ്ദിച്ചതിൽ കനത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് വിഷയത്തിൽ ഡിജിപി ഇ‌ടപെട്ടത്. പോലീസ് ലാത്തിച്ചാർജിൽ സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

പോലീസ് നടപടിക്കെതിരേ വി.എസ്.അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നിരുന്നു. ഡിസിപി യതീഷ് ചന്ദ്രയ്ക്കെതിരേ നടപടി വേണമെന്ന് വി.എസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.