കളങ്കിതനെ നി‍യമിച്ചു; പ്രതിഷേധവുമായി വിജിലൻസ് ഉദ്യോഗസ്ഥന്‍ അവധിയില്‍ പോയി
Monday, June 19, 2017 9:26 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ന്‍​സ് പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ ത​ല​പ്പ​ത്ത് ക​ള​ങ്കി​ത​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ച്ച​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് തി​രു​ത്തി​യ​തി​ന​ട​ക്കം അ​ഞ്ചോ​ളം ത​വ​ണ അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബി. അ​ശോ​ക​നെ നി​യ​മി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പാ​റ്റൂ​ര്‍, ത​ച്ച​ങ്ക​രി കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​വ​ധി​യി​ല്‍ പോ​യി. ഡി​വൈ​എ​സ്പി ന​ന്ദ​ന​ന്‍ പി​ള്ള​യാ​ണ് അ​വ​ധി പോ​യ​ത്. നേ​ര​ത്തെ അ​ശോ​ക​നെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് പിഎ​സ്‌സി ഉ​ള്‍​പ്പെ​ടെ ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ബി.അ​ശോ​ക​ന്‍ വി​ജി​ല​ന്‍​സ് പ്ര​ത്യേ​ക സം​ഘം ഒ​ന്നിന്‍റെ ത​ല​വ​നാ​യി ചു​മ​ത​ല​യേ​റ്റ​ത്. എ​സ്പി ആ​ര്‍ സു​കേ​ശ​ന്‍ വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണ് സ​ര്‍​ക്കാ​ര്‍ അ​ശോ​ക​നെ വി​ജി​ല​ന്‍​സ് പ്ര​ത്യേ​ക സം​ഘം ഒ​ന്നി​ന്‍റെ ത​ല​പ്പ​ത്ത്‌ നി​യ​മി​ച്ച​ത്. ബാ​ര്‍ കോ​ഴ, പാ​റ്റൂ​ര്‍, ടൈ​റ്റാ​നി​യം, ത​ച്ച​ങ്ക​രി​ക്കെ​തി​രാ​യ അ​ഴി​മ​തി കേ​സ് തു​ട​ങ്ങി​യ​വ അ​ന്വേ​ഷി​ക്കു​ന്ന വി​ജി​ല​ന്‍​സി​ലെ ത​ന്നെ വ​ലി​യ അ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.