പു​തു​വൈ​പ്പി​ലെ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
Monday, June 19, 2017 9:16 AM IST
തി​രു​വ​ന​ന്ത​പു​രം: പു​തു​വൈ​പ്പി​ലെ ഐ​ഒ​സി നി​ർ​ദി​ഷ്ട പാ​ച​ക​വാ​ത​ക സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രേ സ​മ​രം ചെ​യ്ത​വ​രെ അടിച്ചമർത്തിയ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. പോ​ലീ​സ് ന​ട​പ​ടി തെ​റ്റാ​ണ്. സ​ർ​ക്കാ​ർ ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് സ​ർ​ക്കാ​ർ ന​യ​മ​ല്ലെ​ന്നും മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ഐ​ഒ​സി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തു​മെ​ന്ന് ഉ​റ​പ്പു കൊ​ടു​ത്തി​രു​ന്നി​ല്ല. ച​ർ​ച്ച​യി​ലെ തീ​രു​മാ​ന​ങ്ങ​ൾ തെ​റ്റി​ധ​രി​ക്ക​പ്പെ​ട്ടു​വെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​ത്തി​നാ​യി ഞാ‍‍​യ​റാ​ഴ്ച തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ഐ​ഒ​സി അ​ധി​കൃ​ത​രോ​ട് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നു സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ ഉ​യ​ർ​ത്തി പ്ര​തി​രോ​ധം തീ​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പോ​ലീ​സു​കാ​ർ​ക്കു​നേ​രേ ക​ല്ലേ​റു വ​ന്ന​തോ​ടെ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ എ​തി​രെ ലാ​ത്തി വീ​ശു​ക​യാ​യി​രു​ന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.