പകർച്ചപ്പനി: തിരുവനന്തപുരത്ത് കൗൺസിലർമാർ ഡിഎംഒയെ ഉപരോധിച്ചു
Monday, June 19, 2017 9:15 AM IST
തിരുവനന്തപുരം: ജില്ലയിലെ പനി പ്രതിരോധ പ്രവർത്തനങ്ങളിൽ അധികൃതർക്കു വീഴ്ച പറ്റിയെന്ന് ആരോപിച്ച് യുഡിഎഫ് കൗണ്‍സിലർമാർ ഡിഎംഒയ ഉപരോധിച്ചു.

അതേസമയം പകർച്ചപ്പനി പ്രതിരോധിക്കേണ്ട് നഗരസഭയാണെന്നും ഡിഎംഒയെ ഉപരോധിക്കുന്നത് തുടർന്നാൽ സമരം തുടങ്ങുമെന്ന് ഡോക്ടർമാർ മുന്നറിപ്പു നൽകി. മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കു​ന്ന​തി​ൽ ന​ഗ​ര​സ​ഭ​യ്ക്ക് വീഴ്ച പറ്റിയെന്ന് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. കു​ള​ങ്ങ​ളി​ലും തോ​ടു​ക​ളി​ലും റോ​ഡു​വ​ക്കു​ക​ളി​ലും ഇ​ട റോ​ഡു​ക​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ൽ ന​ഗ​ര​സ​ഭ അ​നാ​സ്ഥ കാ​ണി​ക്കു​ന്നുവെന്നായിരുന്നു ആരോപണം.

മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പാ​ളി​ച്ച മൂ​ല​മാ​ണ് പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രാ​ജ​യ​മാ​ണ് ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്തി​ച്ച​തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.