രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സുഷമയ്ക്കു പിന്തുണ നൽകാമെന്ന് തൃണമൂൽ
Monday, June 19, 2017 7:51 AM IST
ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ നിശ്ചയിക്കുകയാണെങ്കിൽ പിന്തുണ നൽകാമെന്ന് തൃണമൂൽ കോണ്‍ഗ്രസ്. തീരുമാനം തൃണമൂൽ കോണ്‍ഗ്രസ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ അറിയിച്ചു.

പൊതുസ്ഥാനാർഥിക്കായി പ്രതിപക്ഷ പാർട്ടികൾ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് തൃണമൂൽ ജെയ്റ്റ്ലിയെ പിന്തുണ അറിയിച്ചത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്നോടിയായി ഞായറാഴ്ച അരുണ്‍ ജെയ്റ്റ്ലി തൃണമൂൽ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂണ്‍ 23നു മുൻപായി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നു വെങ്കയ്യ നായിഡു അറിയിച്ചിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.