ലണ്ടനിൽ നടന്നത് ഭീകരാക്രമണമെന്ന് സ്ഥിരീകരണം; ഒരാൾ കൊല്ലപ്പെട്ടു
Sunday, June 18, 2017 8:43 PM IST
ലണ്ടൻ: വടക്കൻ ലണ്ടനിൽ ജനങ്ങൾക്കിടയിലേക്ക് വാൻ ഓടിച്ച് കയറ്റിയത് ഭീകരാക്രമണമെന്ന് സ്ഥിരീകരണം. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പ്രദേശിക സമയം തിങ്കളാഴ്ച പുലർച്ചെയാണ് സെവൻ സിസ്റ്റേഴ്സ് റോഡിലുള്ള ഫിൻസ്ബറി പാർക്കിലെ മുസ്ലീം പള്ളിയിൽ നിന്ന് പ്രാർഥന കഴിഞ്ഞ് ഇറങ്ങിയവർക്കു നേരെയാണ് വാഹനം പാഞ്ഞു കയറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അടിയന്തര സുരക്ഷായോഗം വിളിച്ചു കൂട്ടി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.