ക​ലാ​ഭ​വ​ൻ സാ​ജ​ൻ അ​ന്ത​രി​ച്ചു
Monday, June 19, 2017 5:22 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ട​നും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ ക​ലാ​ഭ​വ​ൻ സാ​ജ​ൻ (50) അ​ന്ത​രി​ച്ചു. ഗുരുതര കരൾ രോഗത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. മൃതദേഹം തിരുവല്ലം ചിത്രാഞ്ജലിക്കടുത്തുള്ള വസതിയിലേക്ക് മാറ്റി. കലാഭാവനിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം സ്വദേശമായ കൊച്ചിയിലേക്ക് കൊണ്ടുപോകും.

മിമിക്രി കലാരംഗത്ത് ശ്രദ്ധേയനായ സാജൻ 25 ഓളം ചിത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. കലാഭവനിലൂടെയാണ് സാജൻ ശ്രദ്ധേയനാകുന്നത്. രാജ്യത്തിന് അകത്തും പുറത്തും നിരവധി വേദികളിൽ നിറഞ്ഞുനിന്ന കലാകാരനായിരുന്നു.

കുറച്ചുകാലമായി കരൾരോഗത്തെ തുടർന്ന് വേദികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഇവിടെ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അതീവ ഗുരുതരാവസ്ഥയിലാണ് സാജനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗുരുതരാവസ്ഥിയിലായിരുന്ന കലാകാരനെ ആശുപത്രിയുടെ തറയിൽ കിടത്തിയ നിലയിലുള്ള ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. മിമിക്രി, സിനിമ രംഗത്തുനിന്നും സാജന് സാഹയമൊന്നും ലഭിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.