പാറ്റൂര്‍ ഫ്‌ളാറ്റ് വാങ്ങിയവരുടെ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നു ലോകായുക്ത
Thursday, June 15, 2017 1:20 AM IST
തിരുവനന്തപുരം: പാറ്റൂർ കേസിൽ ഫ്ളാറ്റ് വാങ്ങിയവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് ലോകായുക്ത. കേസ് സംബന്ധിച്ച വിവരങ്ങൾ ഫ്ളാറ്റ് വാങ്ങിയവരെ അറിയിക്കണമെന്നും ലോകായുക്ത ഫ്ളാറ്റ് നിർമാതാക്കളോട് ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനകം ഇതുസംബന്ധച്ച വിവരം ഫ്ളാറ്റ് വാങ്ങിയവർക്കു നൽകണമെന്നും ലോകയുക്ത നിർദേശിച്ചു.

കേസിന്‍റെ വാദം പൂർത്തിയായി അന്തിമ തീരുമാനം എടുക്കുന്നതിനു മുൻപ് ഫ്ളാറ്റ് വാങ്ങിയവരുടെ പേരുകൾ പരസ്യപ്പെടുത്തുന്നത് ശരിയല്ലെന്നും ഇപ്പോൾ പരസ്യപ്പെടുത്തിയാൽ ഇത് പൊളിച്ച് മാറ്റേണ്ടി വരുമെന്നും നിർമാതാക്കളുടെ അഭിഭാഷകർ ലോകയുക്തയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണു വിവരങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ലെന്നു ലോകയുക്ത തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.