ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം
Saturday, May 20, 2017 7:53 AM IST
മനില: ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനമുണ്ടായി. ഫിലിപ്പീൻസിലെ ബൊഹോൽ ദ്വീപിലാണ് റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേയാണ് ഈ വിവരം പുറത്തുവിട്ടത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ മാസവും ഇവിടെ ഭൂലനമുണ്ടായിരുന്നു. 7.2 തീവ്രത രേഖപ്പെടുത്തിയതായിരുന്നു അന്നത്തേ ഭൂചലനം.
RELATED NEWS