ഇന്തോനേഷ്യയിൽ വൻ തീപിടുത്തം: മൂന്നു പേർ മരിച്ചു, 150ലേറെപ്പേർക്ക് പരിക്ക്
Saturday, May 20, 2017 7:33 AM IST
ജക്കാർത്ത: ഇന്തോനഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിലുള്ള ഫെറിയിൽ ഉണ്ടായ തീപിടുത്തിൽ മൂന്നു പേർ മരിച്ചു. സംഭവത്തിൽ നിരവധിപ്പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. 168 പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. 110പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തി. പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കര- നാവിക- വ്യോമസേനകൾ സംയുക്തമായാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നത്.