മെക്സിക്കോയിൽ ടി​വി ഡ​യ​റ​ക്ട​റെ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി
Saturday, May 20, 2017 5:07 AM IST
മെ​ക്സി​ക്കോ: പ​ടി​ഞ്ഞാ​റ​ൻ മെ​ക്സി​ക്ക​ൻ സം​സ്ഥാ​ന​മാ​യ മി​ച്ചോ​കാ​നി​ൽ ടെ​ലി​വി​ഷ​ൻ സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ചാ​ന​ൽ 6ടി​വി​യു​ടെ ഡ​യ​റ​ക്ട​റും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ൽ​വ​ഡോ​ർ അ​ഡാ​മേ പാ​ർ​ഡോ​യെ​യാ​ണ് കാ​ണാ​താ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​യു​ധ​ധാ​രി​ക​ളാ​യ ഏ​ഴം​ഗ സം​ഘ​മാ​ണ് പാ​ർ​ഡോ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം മൊ​ഴി​ന​ൽ​കി.

ക​ഴി​ഞ്ഞ 11 വ​ർ​ഷ​ത്തി​നി​ടെ മെ​ക്സി​ക്കോ​യി​ൽ ആ​റു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൊ​ല്ല​പ്പെ​ടു​ക​യും അ​ത്ര​ത്തോ​ളം മാ​ധ്യ​മ​പ്ര​ർ​ത്ത​ക​രെ കാ​ണാ​താ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.