കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​യി അ​ഭ്യൂ​ഹം; ഏ​ട്ടു പേ​രെ ജ​ന​ക്കൂ​ട്ടം അ​ടി​ച്ചു​കൊ​ന്നു
Saturday, May 20, 2017 5:02 AM IST
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ആ​രോ​പി​ച്ച് ഏ​ട്ടു പേ​രെ ജ​ന​ക്കൂ​ട്ടം അ​ടി​ച്ചു​കൊ​ന്നു. ക​ഴി​ഞ്ഞ ഒ​മ്പ​തു ദി​വ​സ​ത്തി​നി​ടെ​യാ​ണ് എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച സ​ര​ട്കേ​ല ഖ​ർ​സാ​വ​വോം ജി​ല്ല​യി​ലെ രാ​ജ്ന​ഗ​റി​ലാ​യി​രു​ന്നു ഏ​റ്റ​വും ഒ​ടു​വി​ലാ​യി അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. മൂ​ന്നു പേ​രാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

അ​ക്ര​മ​ത്തി​ൽ വൃ​ദ്ധ​യാ​യ ഒ​രു സ്ത്രീ​ക്കും ഗു​രു​ത പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച പു​ല​ർ‌​ച്ചെ സൊ​സൊ​മോ​ലി ഗ്രാ​മ​ത്തി​ൽ ര​ണ്ടു പേ​ർ സ​മാ​ന സം​ഭ​വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. മ​റ്റു​ള്ള​വ​ർ ശോ​ഭാ​പു​ർ ഗ്രാ​മ​ത്തി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​താ​യി അ​ഭ്യൂ​ഹം ഉ​ണ്ടാ​യ​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് ജ​ന​ക്കൂ​ട്ടം സം​ഘ​ടി​ച്ച​ത്. അ​ക്ര​മ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ടം പോ​ലീ​സ് ജീ​പ്പ് ന​ശി​പ്പി​ക്കു​ക​യും ബൈ​ക്കു​ക​ൾ​ക്ക് തീ​യി​ടു​ക​യും ചെ​യ്തു.