മേയ് 30ന് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യില്ല
Friday, May 19, 2017 3:23 PM IST
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനം മേയ് 30ന് ഇല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് അറിയിച്ചിരുന്നു. സർക്കാർ പ്രധാനമന്ത്രിയെ ക്ഷണിച്ചെങ്കിലും തിരക്ക് കാരണം തീയതി അനുവദിച്ചിട്ടില്ലെന്നും ഉദ്ഘാടനം അനന്തമായി നീട്ടുകൊണ്ടുപോകേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് 30ന് ഉദ്ഘാടനം നടത്തുന്നതെന്നും മന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സർക്കാർ ഉദ്ഘാടനം പ്രഖ്യാപിച്ച മേയ് 30ന് പ്രധാനമന്ത്രി വിദേശ പര്യടനത്തിലായിരിക്കുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇതേതുടർന്നു സംഭവം വിവാദമായിരുന്നു.
RELATED NEWS