മെട്രോ ഉദ്ഘാടനം : സർക്കാർ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുവെന്ന് ബിജെപി
Friday, May 19, 2017 12:59 PM IST
തിരുവനന്തപുരം: മെട്രോ ഉദ്ഘാടന തീയതി ആലോചനകളില്ലാതെ പ്രഖ്യാപിച്ചത് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാനാണെന്ന് ബിജെപി. പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെ ഉദ്ഘാടനം തീരുമാനിച്ചത് ശരിയായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖൻ പറഞ്ഞു.

ഇത് സിപിഎമ്മിന്‍റെയും സർക്കാരിന്‍റെയും പിടിവാശിയാണ്. പ്രധാനമന്ത്രിയുടെ പരിപാടികൾ നേരത്തെ നിശ്ചയിക്കുന്നതാണ്. അദ്ദേഹത്തിന്‍റെ വിദേശ യാത്രയേക്കുറിച്ച് സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നതാണ് ജൂൺ അഞ്ചിനും ആറിനും ഒഴിവുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു- കുമ്മനം പറഞ്ഞു.

വികസന കാര്യങ്ങളിൽ രാഷ്ട്രീയപരമായ ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും പ്രധാനമന്ത്രിയുടെ തീയതി നോക്കാതെ തീയത് പ്രഖ്യാപിച്ചത് പ്രതിഷേധാർഹമാണെന്ന് എം.ടി.രമേശും അഭിപ്രായപ്പെട്ടു.
RELATED NEWS