പയ്യന്നൂർ കൊലപാതകം: രണ്ടു പേർ കൂടി അറസ്റ്റിൽ
Friday, May 19, 2017 1:20 AM IST
പ​യ്യ​ന്നൂ​ർ: ആ​ർ​എ​സ്എ​സ് രാ​മ​ന്ത​ളി മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​ക് ക​ക്കം​പാ​റ​യി​ലെ ചൂ​ര​ക്കാ​ട്ട് ബി​ജു​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. കു​ന്ന​രു​വി​ലെ പാ​ന​ത്താ​ൻ വീ​ട്ടി​ൽ സ​ത്യ​ൻ (33) , ക​ക്കം​പാ​റ​യി​ലെ വ​ട​ക്കും​ന്പ​ത്ത് ജി​തി​ൻ (31) എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ർ സി​ഐ എം.​പി. ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

കഴിഞ്ഞ രാ​ത്രി​ പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ചെ​ന്നൈ​യി​ലേ​ക്ക് പോ​കു​ന്ന വെ​സ്റ്റ് കോ​സ്റ്റ് എ​ക്സ്പ്ര​സി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ ഇരുവരെയും പിടികൂടുകയായിരുന്നു. ഇവർ ജില്ല വിട്ട് പോയിട്ടില്ലെന്ന് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിരുന്നു. അതിനാൽ കനത്ത നിരീക്ഷണത്തിലായിരുന്നു പോലീസ്. ഇരുവരുടെയും അറസ്റ്റോടെ ​കേ​സി​ൽ പിടിയിലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ഏ​ഴം​ഗ ​സം​ഘ​ത്തി​ൽ ഇ​നി മൂ​ന്നു​പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ സി​പി​എം പ്രവർത്തകൻ ക​ക്കം​പാ​റ മൗ​വ്വ​നാ​ൽ വീ​ട്ടി​ൽ ന​ടു​വി​ലെ​പു​ര​യി​ൽ റി​നീ​ഷ് (28), ബൈ​ക്കി​ലെ​ത്തി ബി​ജു​വി​നെ ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ടു​ത്ത രാ​മ​ന്ത​ളി ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മി​റ്റി​യം​ഗം പ​രു​ത്തി​ക്കാ​ട്ടെ കെ.​വി. ജ്യോ​തി​ഷ് (26) എ​ന്നി​വ​രെ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ഇ​തി​നു​ള്ള അ​പേ​ക്ഷ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.