പത്തനാപുരത്ത് മൃതദേഹം കത്തിച്ച നിലയിൽ; കാണാതായവരെക്കുറിച്ച് അന്വേഷണം
Friday, May 19, 2017 1:02 AM IST
പ​ത്ത​നാ​പു​രം: ജനതാ ജംഗ്ഷനു സ​മീ​പ​ത്തെ സ്വ​കാ​ര്യ​കെ​ട്ടി​ട​ത്തി​ൽ കത്തിക്കരിഞ്ഞ നിലയിൽ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ കണ്ടെത്തിയ സംഭവത്തിൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ണാ​താ​യ​വ​രെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തുടങ്ങി. വെ​യ​ർ​ഹൗ​സ് ഗോ​ഡൗ​ണ്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാ​മ​ത്തെ നി​ല​യി​ലാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത ഭാ​ഗ​ത്ത് ക​ത്തി​ക​രി​ഞ്ഞ നി​ല​യി​ലാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഗോ​ഡൗ​ണ്‍ ജോ​ലി​ക്കാ​രാ​ണ് മൃതദേഹ അ​വ​ശി​ഷ്ട​ങ്ങ​ൾ കാ​ണു​ന്ന​ത്.​ ഇ​വ​ർ പ​ത്ത​നാ​പു​രം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹം മ​നു​ഷ്യ​ന്‍റേതാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. ​ത​ല​യോ​ടൊ​ഴി​കെ ബാ​ക്കി​യെ​ല്ലാം ചെ​റി​യ എ​ല്ലി​ൻ ക​ഷ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ്.​ തു​ട​ർ​ന്ന് ബ​യോ വി​ദ​ഗ്ധ​നും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന സം​ഘ​വും സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.​ ഇതേതുടർന്നാണ് അവശിഷ്ടങ്ങൾ മ​നു​ഷ്യ​ന്‍റെ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ എ​ത്തി​യ​ത്.​ഇന്ന് ഫോ​റ​ൻ​സി​ക് മെ​ഡി​ക്ക​ൽ സം​ഘം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തു​ന്നു​ണ്ട്.​ ഇ​വ​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ക​യു​ള്ളൂ.​ കൊ​ല്ല​പ്പെ​ട്ട​ത് പു​രു​ഷ​നോ, സ്ത്രീ​യോ, പ്രാ​യം എ​ത്ര എ​ന്ന​തി​നെ​പ്പ​റ്റി​യു​ള്ള വ്യ​ക്ത​ത ഇ​തി​ന് ശേ​ഷ​മേ ല​ഭി​ക്കൂ.​

മൃ​ത​ദേ​ഹം ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് ക​ത്തി​ച്ച​താ​കാം എ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ത്തി​ന്‍റെ സെ​മി​ത്തേ​രി​യി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പു​ന​ലൂ​ർ എഎ​സ്പി കാ​ർ​ത്തി​കേ​യ​ൻ ഗോ​കു​ൽ​ച​ന്ദ്, പ​ത്ത​നാ​പു​രം സിഐ ന​ന്ദ​കു​മാ​ർ, എ​സ്ഐ അ​ബ്ദു​ൽ മ​നാ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.