കേരളാ കോൺഗ്രസ്- ബിയുടെ മുന്നണി പ്രവേശനം ചർച്ച ചെയ്തിട്ടില്ലെന്ന് കാനം
Thursday, May 18, 2017 10:51 PM IST
തിരുവനന്തപുരം: കേരളാകോൺഗ്രസ്- ബിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് ഇടതു മുന്നണിയിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ച് നിൽക്കുന്ന നിരവധി കക്ഷികളുണ്ട്. എന്നാൽ ഇവരുടെയൊന്നും കാര്യം മുന്നണി ചർച്ച ചെയ്തിട്ടില്ല- അദ്ദേഹം പറഞ്ഞു.

സർക്കാരിന്‍റെ ഒരു വർഷത്തെ ഭരണം തൃപ്തികരമെന്നാണ് സിപിഐയുടെ വിലയിരുത്തൽ. സർക്കാരിന് ജനങ്ങൾ മാർക്കിടട്ടെ- കാനം കൂട്ടിച്ചേർത്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.