ഇന്‍റർനെറ്റ് വേഗം വർധിപ്പിക്കാനായി ഐഎസ്ആർഒ സാറ്റ്‌ലൈറ്റുകൾ വിക്ഷേപിക്കുന്നു
Thursday, May 18, 2017 10:28 PM IST
ന്യൂഡൽഹി: ഇന്‍റർനെറ്റിന്‍റെ വേഗം വർധിപ്പിക്കാനായി ഐഎസ്ആർഒ മൂന്ന് സാറ്റ്‌ലൈറ്റുകൾ വിക്ഷേപിക്കുന്നു. അടുത്ത 18 മാസത്തിനുള്ളിൽ മൂന്ന് സാറ്റ്‌‌‌ലൈറ്റുകൾ വിക്ഷേപിക്കുന്നതിനാണ് ഐഎസ്ആർഒ പദ്ധതിയിട്ടിരിക്കുന്നത്. ജിസാറ്റ്-19, ജിസാറ്റ്-11, ജിസാറ്റ്-20 എന്നി കമ്മ്യൂണിക്കേഷൻ സാറ്റ്‌ലൈറ്റുകളാണ് വിക്ഷേപിക്കുന്നത്.

ഐഎസ്ആർഒയുടെ അടുത്ത ദൗത്യം ജിസാറ്റ്-19 ആണ്. ജിസാറ്റ്-19 ജൂണിൽ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ജിഎസ്എൽവി-എംകെ 3 ഉപയോഗിച്ചായിരിക്കും ജിസാറ്റിന്‍റെ വിക്ഷേപണം.

ആശയവിനിമയത്തിനുള്ള ഒരു പുതിയ ഉപഗ്രഹ തലമുറ സൃഷ്ടിക്കുമെന്നും ആശവിനിമയത്തിനുള്ള ശേഷി കൂടിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന്‍റെ തുടക്കമായിരിക്കും ജിസാറ്റ്-19 എന്നും ഐഎസ്ആർഒയുടെ അഹമ്മദാബാദിലുള്ള സ്പേസ് ആപ്ലിക്കേഷൻ സെന്‍റർ ഡയറക്ടർ തപൻ മിശ്ര പറഞ്ഞു.

ആശയവിനിമയ രംഗത്ത് ഇപ്പോൾ തന്നെ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഓഡിയോ, വീഡിയോ ഫയലുകൾ മൊബൈലിൽ ഇന്‍റർനെറ്റ് വഴി കാണാനാകും. ഉയർന്ന ശേഷിയുള്ള ഇന്‍റർനെറ്റ് വഴി ടെലിവിഷൻ പോലും തടസ്സങ്ങളില്ലാതെ കാണാനുള്ള സൗകര്യം ഉണ്ടാകുമെന്നും മിശ്ര കുട്ടിച്ചേർത്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.