മഞ്ചേരി മെഡിക്കൽ കോളജ് പ്രശ്നം: സഭയിൽ പ്രതിപക്ഷ ബഹളം
Thursday, May 18, 2017 9:37 PM IST
തിരുവനന്തപുരം: മഞ്ചേരി മെഡിക്കൽ കോളജിനോടുള്ള സർക്കാർ അവഗണന സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. എം. ഉമ്മറാണ് പ്രതിപക്ഷത്തു നിന്നു നോട്ടീസ് നൽകിയത്. ഐഎംസി നിർദേശിച്ച പ്രകാരം അധ്യാപകരും അനധ്യാപകരും കോളജിൽ ഇല്ലെന്നു അടിയന്തരപ്രമേയം അവതരിപ്പിച്ച് എം.ഉമ്മൻ പറഞ്ഞു. വിദ്യാർഥി സമരം നാല് ദിവസം പിന്നിട്ടിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

മഞ്ചേരി മെഡിക്കൽ കോളജിനോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് എംബിബിഎസ് വിദ്യാർഥികൾ കോളജിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്. ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്നും കോളജിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ക്ലാസുകളിൽ നിന്ന് അവധിയെടുത്താണ് വിദ്യാർഥികൾ സമരം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.