ലാ​ദ​ന്‍റെ പേ​രി​ൽ ആ​ധാ​ർ കാ​ർ​ഡ്; യു​വാ​വ് പി​ടി​യി​ൽ‌
Monday, May 15, 2017 1:07 PM IST
ന്യൂ​ഡ​ൽ​ഹി: അ​ൽ​ക്വ​യ്ദ ത​ല​വ​നാ​യി​രു​ന്ന ഉ​സാ​മ ബി​ൻ​ലാ​ദ​ന്‍റെ പേ​രി​ൽ ആ​ധാ​ർ കാ​ർ​ഡ് സം​മ്പാ​ദി​ച്ച യു​ഐ​ഡിഎ​ഐ (UIDAI) ഓ​പ്പ​റേ​റ്റ​ർ അ​റ​സ്റ്റി​ൽ. സ​ദാം മ​ൻ​സൂ​രി​യെ​ന്ന 35 കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. രാ​ജ​സ്ഥാ​ൻ ബി​ൽ​വാ​ര​യി​ലെ മ​ണ്ഡ​ലി​ലാ​യി​രു​ന്നു സം​ഭ​വം.

മ​ണ്ഡ​ലി​ൽ ആ​ധാ​ർ ര​ജി​സ്ട്രേ​ഷ​ൻ സെ​ന്‍റ​ർ ന​ട​ത്തി​വ​രി​ക​യാ​ണ് മ​ൻ​സൂ​രി. വേ​രി​ഫി​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​ണ് മ​ൻ​സൂ​രി​യു​ടെ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. ലാ​ദ​ന്‍റെ അ​ബോ​ട്ടാ​ബാ​ദി​ലെ വി​ലാ​സം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ ആ​ധാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ലാ​ദ​ന്‍റെ ചി​ത്രം അ​വ്യ​ക്ത​മാ​ക്കി​യാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. വി​ര​ൽ അ​ട​യാ​ളം ന​ൽ​കി​യി​രു​ന്നു​മി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
RELATED NEWS