ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മി​നി​ബ​സ് തീ​പി​ടി​ച്ചു​ക​ത്തി; 18 കു​ട്ടി​ക​ൾ വെ​ന്തു​മ​രി​ച്ചു
Friday, April 21, 2017 11:05 AM IST
പ്രി​ട്ടോ​റി​യ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട മി​നി​ബ​സ് തീ​പി​ടി​ച്ചു​ക​ത്തി 18 സ്കൂ​ൾ കു​ട്ടി​ക​ൾ വെ​ന്തു​മ​രി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ പ്രി​ട്ടോ​റി​യ​യി​ലാ​ണ് സം​ഭ​വം. മി​നി​ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 18 കു​ട്ടി​ക​ള​ട​ക്കം 20 പേ​ർ മ​രി​ച്ചു.

ര​ണ്ടു വ​യ​സി​നും 10 വ​യ​സി​നും ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബ്രോ​ൺ​കോ​സ്റ്റ്സ്പു​രി​റ്റി​നും വെ​റ​ന​യ്ക്കും ഇ​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.