ലാ​ത്തൂ​രി​ലും താമര വിരിഞ്ഞു; കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത തിരിച്ചടി
Friday, April 21, 2017 7:27 PM IST
ഔ​റം​ഗാ​ബാ​ദ്: ലാ​ത്തൂ​ർ മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത പ​രാ​ജ​യം. സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യി കോ​ൺ​ഗ്ര​സി​ന് ലാ​ത്തൂ​രി​ന്‍റെ ഭ​ര​ണം ന​ഷ്ട​മാ​യി. കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മ​ഹാ​രാ​ഷ്ട്രാ മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി​ലാ​സ് റാ​വു ദേ​ശ്മു​ഖി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ലാ​ത്തൂ​രി​ൽ കോ​ൺ​ഗ്ര​സി​ൽ​നി​ന്നും ബി​ജെ​പി ഭ​ര​ണം പി​ടി​ച്ചെ​ടു​ത്തു.

70 സീ​റ്റി​ൽ‌ 38 ഉം ​നേ​ടി​യാ​ണ് ബി​ജെ​പി അ​ധി​കാ​രം പി​ടി​ച്ച​ത്. കോ​ൺ​ഗ്ര​സി​ന് 31 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ബി​ജെ​പി​ക്ക് നേ​ര​ത്തെ ഇ​വി​ടെ ഒ​രു അം​ഗ​ത്തെ​പോ​ലും ജ​യി​പ്പി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ൻ​സി​പി​യും വ​ള​രെ ദ​യ​നീ​യ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. അ​വ​ർ‌​ക്ക് ഒ​രു സീ​റ്റു​മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഒ​റ്റ​സീ​റ്റു​പോ​ലും ല​ഭി​ക്കാ​തെ ശി​വ​സേ​ന തൂ​ത്തെ​റി​യ​പ്പെ​ട്ടു.

എ​ന്നാ​ൽ പാ​ർ​ഭാ​നി​യി​ൽ കോ​ൺ​ഗ്ര​സ് നേ​ട്ട​മു​ണ്ടാ​ക്കി. ഇ​വി​ടെ കോ​ൺ​ഗ്ര​സ് ഏ​റ്റ​വും വ​ലി​യ ഒ​റ്റ ക​ക്ഷി​യാ​യി. 31 സീ​റ്റു​ക​ളാ​ണ് കോ​ൺ​ഗ്ര​സ് നേ​ടി​യ​ത്. ഭ​ക​ര​ണ​ക​ക്ഷി​യാ​യ എ​ൻ​സി​പി ര​ണ്ടാം സ്ഥാ​ന​ത്താ​യി. എ​ൻ​സി​പി​ക്ക് 18 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. പാ​ർ​ഭാ​നി​യി​ലും ബി​ജെ​പി വ​ലി​യ കു​തി​പ്പാ​ണ് ന​ട​ത്തി​യ​ത്. ബി​ജെ​പി​ക്ക് ര​ണ്ടു അം​ഗ​ങ്ങ​ൾ​മാ​ത്ര​മു​ണ്ടാ​യി​രു​ന്ന സ​ഭ​യി​ലേ​ക്ക് ഇ​ത്ത​വ​ണ പാ​ർ​ട്ടി എ​ട്ടു പേ​രെ​യാ​ണ് അ​യ​ക്കു​ന്ന​ത്.