അ​നു​ച്ഛേ​ദം 356 ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ദൗ​ര്‍​ബ​ല്യ​മെ​ന്ന് സ്പീ​ക്ക​ര്‍
Friday, April 21, 2017 6:46 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ 356-ാം അ​നു​ച്ഛേ​ദം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ​ക്തി​യ​ല്ല, ദൗ​ര്‍​ബ​ല്യ​ത്തെ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന് സ്പീ​ക്ക​ര്‍ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. ജ​ന​ങ്ങ​ള്‍ തെര​ഞ്ഞെ​ടു​ത്ത സ​ര്‍​ക്കാ​രു​ക​ളെ പി​രി​ച്ചു​വി​ടു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഗ​ള​ച്ഛേ​ദ​മാ​ണെ​ന്നും ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ആ​ദ്യ കേ​ര​ള മ​ന്ത്രി​സ​ഭ​യു​ടെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ര്‍ പ​ര​മ്പ​ര​യി​ല്‍ ആ​ദ്യ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

356 ഉ​പ​യോ​ഗി​ച്ച ഒ​രു സ​ന്ദ​ര്‍​ഭ​ത്തി​ലും അ​തി​ന് പ്ര​യോ​ഗി​ക്കേ​ണ്ട സ​ന്ദ​ര്‍​ഭ​വു​മാ​യോ ച​രി​ത്ര​വു​മാ​യോ ഒ​രു ബ​ന്ധ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. തീ​രെ മു​ന്നോ​ട്ടു​പോ​വാ​ന്‍ വ​യ്യാ​ത്ത സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ താ​ത്കാ​ലി​ക​മാ​യ ഒ​രു സ​സ്‌​പെ​ന്‍​ഷ​ന്‍ എ​ന്ന നി​ല​യി​ലേ​ക്ക് അ​നു​ച്ഛേ​ദം 356-ന്‍റെ വ്യാ​പ്തി​യെ ചു​രു​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​യാ​ണ് ഉ​ണ്ടാ​വേ​ണ്ട​തെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു.

അ​ധി​കാ​രം വി​കേ​ന്ദ്രീ​ക​രി​ക്കു​മ്പോ​ഴാ​ണ് ഇ​ന്ത്യ അ​സാ​ധാ​ര​ണ​മാ​യ ഊ​ര്‍​ജ​വും ശ​ക്തി​യും പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്ന് അ​നു​ഭ​വ​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ലി​സം യാ​ന്ത്രി​ക​മാ​യ ഒ​ന്ന​ല്ല. സാം​സ്‌​കാ​രി​ക ബ​ഹു​സ്വ​ര​ത​യാ​ണെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു.