ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രിയുടെ ശകാരം; ഒ​ഴി​പ്പി​ക്ക​ലി​ന് മ​ണ്ണു​മാ​ന്തി നി​രോ​ധി​ച്ചു
Friday, April 21, 2017 6:07 PM IST
തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​റി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി. മൂ​ന്നാ​ർ വി​ഷ​യ​ത്തി​ൽ വി​ളി​ച്ചു ചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. മൂ​ന്നാ​ർ പാ​പ്പാ​ത്തി​ച്ചോ​ല​യി​ലെ കു​രി​ശ് ത​ക​ർ​ത്ത​തും പോ​ലീ​സ​റി​യാ​തെ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​തും തെ​റ്റാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തി​ൽ ആ​വ​ർ​ത്തി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ ഇ​ടു​ക്കി ക​ള​ക്ട​റേ​യും ദേ​വി​കു​ളം സ​ബ്ക​ള​ക്ട​റേ​യും മു​ഖ്യ​മ​ന്ത്രി ശാ​സി​ച്ചു. കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ലി​ന് മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ക്കേ​ണ്ടെ​ന്നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഒ​രു പ്ര​വ​ർ​ത്ത​ന​ത്തി​നും ഇ​നി മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം.

കൈ​യേ​റ്റ​മാ​യാ​ൽ​പോ​ലും നോ​ട്ടീ​സ് ന​ൽ​കി മാ​ത്ര​മേ ന​ട​പ​ടി​യെ​ടു​ക്കാ​വൂ. ഒ​ഴി​പ്പി​ക്ക​ൽ നി​യ​മ​വി​ധേ​യ​മാ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. കു​ടി​യേ​റ്റ​വും കൈ​യേ​റ്റ​വും ര​ണ്ടാ​യി കാ​ണ​ണം. കൈ​യേ​റ്റ​ങ്ങ​ളോ​ട് വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ കു​ടി​യേ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്ക​ണം. കൈ​യേ​റ്റ​ക്കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. യോ​ഗ​ത്തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ​ക്ക​ണ്ട മു​ഖ്യ​മ​ന്ത്രി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യു​ള്ള അ​തൃ​പ്തി​മ​റ​ച്ചു​വ​ച്ചി​ല്ല. ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​ട്ട​യ​വി​ത​ര​ണ​ത്തി​ൽ വേ​ണ്ട​വി​ധ​ത്തി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ചി​ല്ല. ഇ​തു​കൊ​ണ്ട് പ​ട്ട​യ​വി​ത​ര​ണം വൈ​കി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.