ധനുഷ് മകനാണെന്ന അവകാശവാദം: വൃദ്ധ ദന്പതികളുടെ ഹർജി തള്ളി
Friday, April 21, 2017 10:07 AM IST
ചെന്നൈ: തമിഴ് സൂപ്പർ താരം ധനുഷ് മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ വൃദ്ധ ദന്പതികളുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. മധുരയിലെ മാലം പട്ടിയിലുള്ള കതിരേശൻ - മീനാക്ഷി ദന്പതികളാണ് ധനുഷ് തങ്ങളുടെ മുന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും ആരോപിച്ച് ഹർജി സമർപ്പിച്ചത്.

ധനൂഷ് മാസംതോറും 65,000 രൂപ ചിലവിനു നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ദന്പതികൾ കോടതിയെ സമീപിച്ചത്. ധനുഷ് മകനാണെന്നു വ്യക്തമാക്കുന്ന തെളുവുകൾ തങ്ങളുടെ കൈവശം ഉണ്ടെന്നും ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്റ്റ് നടത്താനും തങ്ങൾ തയ്യാറെണന്നു ദന്പതികൾ കോടതിയിൽ നേരത്തേ അറിയിച്ചിരുന്നു.

കഴിഞ്ഞയാഴ്ച തിരിച്ചറിയൽ അടയാളങ്ങളുടെ പരിശോധനയ്ക്കായി ധനുഷ് കോടതിയിൽ ഹാജരായിരുന്നു. മധുര മെഡിക്കൽ കോളേജിലെ ഡീൻ ഉൾപ്പെടെ രണ്ടു ഡോക്ടർമാരാണ് അടയാള പരിശോധന നടത്തിയത്. പണം തട്ടലാണു ദന്പതികളുടെ ഉദ്ദേശമെന്നാണു ധനുഷ് പറയുന്നത്.
RELATED NEWS