ടിആർഎസ് അ​ധ്യ​ക്ഷ​നാ​യി തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
Friday, April 21, 2017 10:05 AM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വിനെ തെ​ലു​ങ്കാ​ന രാ​ഷ്‌ട്ര സ​മി​തി പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു.​ എ​ട്ടാം ത​വ​ണ​യാ​ണ് റാ​വു പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന പാർട്ടിയുടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് റാ​വു​വി​നെ തെരഞ്ഞെടുത്തത്.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യ ന​യി​നി ന​ര​സിം​ഹ റെ​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​ന​ട​ന്ന​ത്. പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ഒ​രേ​യൊ​രു നോ​മി​നേ​ഷ​ൻ മാ​ത്ര​മേ ല​ഭി​ച്ചി​രു​ന്നു​ള്ളു​വെ​ന്നും റെ​ഡി പ​റ​ഞ്ഞു.
RELATED NEWS