ബർഖ ശുക്ല സിംഗിനെ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കി
Friday, April 21, 2017 7:57 AM IST
ന്യൂഡൽഹി: ഡൽഹിയിലെ കോണ്‍ഗ്രസ് നേതാവ് ബർഖ ശുക്ല സിംഗിനെ പാർട്ടിയിൽനിന്നു പുറത്താക്കി. രാഹുൽ ഗാന്ധിയ്ക്കും അജയ് മാക്കനുമെതിരേ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് പുറത്താക്കൽ നടപടി. കഴിഞ്ഞ ദിവസം ഡൽഹി മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ബർഖ സിംഗ് രാജിവച്ചിരുന്നു.

കോണ്‍ഗ്രസ് പാർട്ടിയെ നയിക്കാൻ രാഹുൽ ഗാന്ധി മാനസികമായി പ്രാപ്തനല്ലെന്നും അവർ വിമർശനം നടത്തിയിരുന്നു. സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തികരണവും വോട്ടു ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും അജയ് മാക്കനും ഉപയോഗിച്ചതെന്നും അവർ പറഞ്ഞു.