മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് റവന്യൂമന്ത്രി
Friday, April 21, 2017 7:45 AM IST
തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കലുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. കഴിഞ്ഞ ദിവസം നടന്ന കൈയേറ്റം ഒഴിപ്പിക്കൽ സ്വാഭാവിക നടപടികൾ മാത്രമാണ്. ഇക്കാര്യം മുഖ്യമന്ത്രിയോട് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈയേറ്റമായിരുന്ന കുരിശു നീക്കം ചെയ്തതിനെതിരെ മുഖ്യമന്ത്രി രംഗത്ത് വന്നതോടെയാണ് വിശദീകരണവുമായി റവന്യു മന്ത്രി രംഗത്തുവന്നത്. മുഖ്യമന്ത്രി പറഞ്ഞതിന് താൻ മറുപടി പറയുന്നില്ല, മറുപടി പറയുന്നത് ശരിയുമല്ലെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS