ലൈം​ഗീ​ക ആ​രോ​പ​ണ​ത്തി​ൽ വി​വാ​ദ എ​സ്പി സാ​ൽ​വീ​ന്ദ​ർ സിം​ഗ് കീ​ഴ​ട​ങ്ങി
Friday, April 21, 2017 4:38 AM IST
ഗു​ർ​ദാ​സ്പു​ർ: വി​വാ​ദ പോ​ലീ​സ് ഓ​ഫീ​സ​ർ എ​സ്പി സാ​ൽ​വീ​ന്ദ​ർ സിം​ഗ് കീ​ഴ​ട​ങ്ങി. ലൈം​ഗീ​ക ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഗു​ർ​ദാ​സ്പു​ർ കോ​ട​തി​യി​ൽ സാ​ൽ​വീ​ന്ദ​ർ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. വ്യാ​ജ പീ​ഡ​ന​ക്കേ​സി​ൽ കു​രു​ക്കി എ​ന്ന പ​രാ​തി​യു​മാ​യെ​ത്തി​യ ആ​ളു​ടെ ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത​ബ​ന്ധം സ്ഥാ​പി​ച്ചു എ​ന്ന പ​രാ​തി​യി​ലാ​ണ് എ​സ്പി​യു​ടെ കീ​ഴ​ട​ങ്ങ​ൽ. കോ​ട​തി ഇ​യാ​ളെ 14 ദി​വ​സ​ത്തേ​ക്കു ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി​യി​ൽ പ​ത്താ​ൻ​കോ​ട് വ്യോ​മ​താ​വ​ളം ആ​ക്ര​മി​ക്കു​ന്ന​തി​നു മു​ന്പ് സാ​ൽ​വീ​ന്ദ​ർ സിം​ഗി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ശേ​ഷ​മാ​ണ് ഭീ​ക​ര​ർ സൈ​നി​ക ക്യാ​ന്പി​ലെ​ത്തു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് സാ​ൽ​വീ​ന്ദ​ർ സിം​ഗി​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ന്നെ​ങ്കി​ലും കു​റ്റ​ക​ര​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

പി​ന്നീ​ട് ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ സാ​ൽ​വീ​ന്ദ​ർ സിം​ഗി​നെ​തി​രേ ലൈം​ഗീ​കാ​ര​രോ​പ​ണ​വു​മാ​യി ആ​റ് വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​സ് അ​ന്വേ​ഷി​ച്ച ജു​ഡീ​ഷ​ൽ ക​മ്മി​റ്റി ഇ​യാ​ൾ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.