നിരോധിത സംഘടനയിൽപ്പെട്ട രണ്ടു തീവ്രവാദികൾ മണിപ്പൂരിൽ അറസ്റ്റിൽ
Friday, April 21, 2017 4:26 AM IST
ഇംഫാൽ: നിരോധിക്കപ്പെട്ട സംഘടനയിൽ പ്രവർത്തിച്ചിരുന്ന രണ്ടു തീവ്രവാദികൾ മണിപ്പൂരിൽ അറസ്റ്റിൽ. കുകി പീപ്പിൾ ലിബറേഷൻ ഫ്രണ്ട് അംഗം ലെത്ഹിൻഗോ ഹോകിപ്, യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് അംഗം ലയ്ഷ്റാം ഇബുൻഗോടോംബ എന്നിവരാണ് അറസ്റ്റിലായത്. ഈഫാൽ ഈസ്റ്റ് ജില്ലയിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഇംഫാൽ പോലീസ് മേധാവി പത്രക്കുറിപ്പിൽ അറിയിച്ചു.