രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മൂ​ന്നു ദി​വ​സ​ത്തേ​ക്കു ഡ്രൈ ഡേ
Friday, April 21, 2017 3:31 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ മൂ​ന്നു ദി​വ​സ​ത്തേ​ക്കു സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം പ്ര​ഖ്യ​പി​ച്ചു. മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ​ർ​ക്കാ​ർ ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 5.30 മു​ത​ൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5.30 വ​രെ ബാ​റു​ക​ൾ, മ​ദ്യ​ശാ​ല​ക​ൾ എ​ന്നി​വ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ഡ​ൽ​ഹി എ​ക്സൈ​സ് വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. മ​ദ്യം വി​ള​ന്പു​ന്ന ക്ല​ബ്ബു​ക​ളും ഉ​ത്ത​ര​വി​ന്‍റെ പ​രി​ധി​യി​ൽ വ​രും.

23നാ​ണ് ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന 26നും ​ഡ​ൽ​ഹി​യി​ൽ ഡ്രൈ ​ഡേ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.