മു​ലാ​യ​ത്തി​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ്; നാ​ലു ല​ക്ഷം രൂ​പ പി​ഴ
Friday, April 21, 2017 2:48 AM IST
ല​ക്നോ: സ​മാ​ജ്വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മു​ലാം സിം​ഗ് യാ​ദ​വി​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ്. സം​സ്ഥാ​ന വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​രാ​ണ് പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഇ​റ്റാ​വ​യി​ലെ മു​ലാ​യ​ത്തി​ന്‍റെ വീ​ട്ടി​ലെ വൈ​ദ്യു​ത വി​ത​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് നാ​ലു ല​ക്ഷം രൂ​പ പി​ഴ വി​ധി​ക്കു​ക​യും ചെ​യ്തു. അ​നു​വ​ദി​ക്ക​പ്പെ​ട്ട​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ അ​ള​വ് വൈ​ദ്യു​തി​യാ​ണ് വീ​ട്ടി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്നാ​ണു പി​ഴ വി​ധി​ച്ച​ത്. ഈ ​മാ​സം അ​വ​സാ​ന​ത്തി​നു മു​ന്പ് പി​ഴ അ​ട​യ്ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

അ​ഴി​മ​തി ഇ​ല്ലാ​താ​ക്കു​മെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ൾ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്.