മോ​ദി​യെ വി​ട്ടു​ക​ള​യൂ, അ​ജ​ൻ​ഡ നി​ശ്ച​യി​ക്കു: സോ​ണി​യ​യോ​ടു നി​തീ​ഷ്
Friday, April 21, 2017 1:42 AM IST
ന്യൂ​ഡ​ൽ​ഹി: മോ​ദി​ക്കെ​തി​രാ​യ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ച്ച് അ​ജ​ൻ​ഡ നി​ശ്ച​യി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ന് ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ ഉ​പ​ദേ​ശം. യു​എ​സി​ൽ​നി​ന്നു ചി​കി​ത്സ ക​ഴി​ഞ്ഞു മ​ട​ങ്ങി​യെ​ത്തി​യ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​യി​രു​ന്നു നി​തീ​ഷി​ന്‍റെ ഉ​പ​ദേ​ശം.

2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ടു​ന്ന​തി​നാ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ മ​ഹാ​സ​ഖ്യം രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ആ​രം​ഭ​മാ​യാ​ണ് നി​തീ​ഷി​ന്‍റെ കൂ​ടി​ക്കാ​ഴ്ച​യെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. അ​ടു​ത്തി​ടെ​ന​ട​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മോ​ദി​ക്കെ​തി​രേ ശ​ക്ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളും കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി കോ​ണ്‍​ഗ്ര​സും ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ടെ​ങ്കി​ലും അ​ന്പേ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ഈ ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​നി​ന്നു വി​ട്ടു​നി​ന്നു. അ​വ​സാ​ന​മാ​യി സോ​ണി​യ പ​ങ്കെ​ടു​ത്ത വാ​രാ​ണ​സി​യി​ലെ റാ​ലി അ​വ​ർ​ക്കു പൂ​ർ​ത്തി​യാ​ക്കാ​നും ക​ഴി​ഞ്ഞി​ല്ല.

രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യെ നി​ർ​ദേ​ശി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും നി​തീ​ഷും സോ​ണി​യ​യും തമ്മിലുള്ള ച​ർ​ച്ച​യി​ൽ പ​രാ​മ​ർ​ശ​മു​ണ്ടാ​യി.
RELATED NEWS