കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വി​നെ മോചിപ്പിക്കാൻ സ​ർ​ക്കാ​രി​നു സാ​ധി​ക്കു​ന്ന​തെ​ല്ലാം ചെ​യ്യും: രാ​ജ്നാ​ഥ് സിം​ഗ്
Tuesday, April 11, 2017 10:31 AM IST
ന്യൂ​ഡ​ൽ​ഹി: കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വി​ന് പാ​ക്കിസ്ഥാൻ പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​രി​നു ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ലോക്സഭയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാനും തി​രി​കെ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വരാനും സാ​ധി​ക്കു​ന്ന​തെ​ല്ലാം ചെ​യ്യും. ജാ​ദ​വി​ന്‍റെ വ​ധ​ശി​ക്ഷ​യെ ഇ​ന്ത്യ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു. സാ​മാ​ന്യ നീ​തി​യു​ടെ ലം​ഘ​ന​മാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നും കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വ് വ്യാ​പ​ര​ത്തി​നാ​ണ് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വ് ഇ​ന്ത്യ​യു​ടെ പു​ത്ര​നാ​ണെ​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് പറഞ്ഞു. കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വി​ന്‍റെ കു​ടും​ബ​വു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു വ​രു​ക​യാ​ണ്. പാ​ക്കി​സ്ഥാ​നോ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​രു​തെ​ന്നും ജാ​ദ​വി​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും സു​ഷ​മ ആ​വ​ശ്യ​പ്പെ​ട്ടു. ജാ​ദ​വി​നെ മോ​ചി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ക​ടു​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും സു​ഷ​മ മുന്നറിയിപ്പു നൽകി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.