കോണ്‍ഗ്രസ് എതിർത്തില്ല; ജിഎസ്ടി ബിൽ രാജ്യസഭ പാസാക്കി
Thursday, April 6, 2017 6:31 PM IST
ന്യൂഡൽഹി: ഏകീകൃത ചരക്കു സേവന നികുതി ബിൽ(ജിഎസ്ടി) രാജ്യസഭ പാസാക്കി. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്‍റെ എതിർപ്പു കൂടാതെയാണ് ബിൽ സഭ പാസാക്കിയത്. ഇതോടെ ജൂലൈ ഒന്നുമുതൽ രാജ്യവ്യാപകമായി ജിഎസ്ടി നിലവിൽവരുമെന്ന് ഉറപ്പായി.

ലോക്സഭ നേരത്തെ ഈ ബില്ലുകൾ പാസാക്കിയിരുന്നു. തൃണമൂൽ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ രാജ്യസഭയിൽ അവതരിപ്പിച്ച ഭേദഗതികൾ ഒന്പതിനെതിരേ 113 വോട്ടുകൾക്കു തള്ളി. ഒന്പതു പേർ വിട്ടുനിന്നു. തൃണമൂലിന്‍റെ മറ്റൊരു ഭേദഗതി ഒന്പതിനെതിരേ 111 വോട്ടുകൾക്കാണു തള്ളിയത്. കോണ്‍ഗ്രസ് പിന്തുണയ്ക്കില്ലെന്ന് ഉറപ്പായതോടെ ബില്ലിേ·ൽ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ സിപിഎം കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിടാൻ നിർബന്ധിച്ചില്ല.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ ഇടപെടലിനെ തുടർന്നാണ് കോണ്‍ഗ്രസ് സഭയിൽ എതിർപ്പുയർത്താതിരുന്നതെന്നാണു സൂചന. ബിൽ സഭ പഗണിക്കുന്നതിനു തൊട്ടുമുന്പ് ബില്ലിൽ മാറ്റം ആവശ്യപ്പെടരുതെന്ന് മൻമോഹൻ പാർട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.