രാഹുല്‍ ഗാന്ധി ഒഴിയണമെന്ന് യൂത്ത് കോൺഗ്രസ്: എ.കെ ആന്‍റണി മൗനി ബാബയെന്നും വിമർശനം
Tuesday, March 21, 2017 8:12 AM IST
കൊല്ലം: കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ്. രാഹുല്‍ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് നയിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ സ്ഥാനമൊഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷ്. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മഹേഷ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.

ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചിരുന്ന വേരുകള്‍ അറ്റ് പോവുന്നത് രാഹുൽ കണ്ണ് തുറന്ന് കാണണമെന്നും മഹേഷ് ഓര്‍മ്മിപ്പിക്കുന്നുണ്ട്. റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയേ ഓർമിപ്പിക്കുംവിധമാണ് നിലവിലെ കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രവർത്തനമെന്നും മഹേഷ് കുറ്റപ്പെടുത്തുന്നുണ്ട്.

കെഎസ്‌യു വളര്‍ത്തി വലുതാക്കിയ എ.കെ.ആന്‍റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണെന്നും മഹേഷ് തുറന്നടിച്ചു. കെപിസിസിക്ക് പുതിയ അധ്യക്ഷനെ നിയമിക്കാത്തതിനേയും ഗ്രൂപ്പ് രാഷ്ട്രീയത്തേയും കെഎസ്‌യു തിരഞ്ഞെടുപ്പിലെ ഗ്രൂപ്പ് പോരിനേയും അദ്ദേഹം പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്.

മഹേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം ചുവടെ

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.