സിന്ധു നദീജല കരാർ: ഇന്ത്യ-പാക്കിസ്ഥാൻ ചർച്ച തുടങ്ങി
Monday, March 20, 2017 11:38 PM IST
ഇസ്ലാമാബാദ്: ജമ്മു കാഷ്മീരിലെ ഉറിയിൽ ഭീകരാക്രമണത്തെത്തുടർന്ന് നിർത്തിവച്ച സിന്ധുനദീജല കമ്മീഷൻ യോഗം രണ്ടുവർഷത്തിനുശേഷം തിങ്കളാഴ്ച വീണ്ടും ചേർന്നു. യോഗം ചൊവ്വാഴ്ച സമാപിക്കും. ഇന്ത്യയിൽനിന്നു സിന്ധു ജല കമ്മീഷണർ പി.കെ. സക്സേനയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

ചിനാബ് നദിയിൽ ഇന്ത്യ നിർമിക്കുന്ന 1000 മെഗാ വാട്ടിന്‍റെ പകുൽ ദുൽ ജലവൈദ്യുത പദ്ധതി, ചിനാബ് നദിയുടെ മുഖ്യകൈവഴിയായ മിയാർ നദിയിൽ നിർമിക്കുന്ന 120 മെഗാ വാട്ടിന്‍റന്‍റെ പദ്ധതി, ലോവർ കൽനായി നദിയിൽ നിർമിക്കുന്ന 43 മെഗാ വാട്ടിന്‍റെ ജലവൈദ്യുത പദ്ധതി എന്നിവ അടിയന്തരമായി നിർത്തിവയ്ക്കാൻ പാക്കിസ്ഥാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിർമാണപ്രവൃത്തികൾ നിർത്തിവയ്ക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.