മന്ത്രിമാർ സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
Monday, March 20, 2017 4:52 PM IST
ഡെറാഡൂണ്‍: മന്ത്രിമാർ എത്രയും വേഗം സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്തിന്‍റെ നിർദേശം. മന്ത്രിസഭാ യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. ബീഫ് നിരോധനത്തെ സംബന്ധിച്ച് സർക്കാർ പഠിച്ചുവരികയാണെന്നും റാവത്ത് വ്യക്തമാക്കി.

ബിജെപി മന്ത്രിസഭയിൽ ഉൾപ്പെട്ടവരും എംഎൽഎമാരും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തണമെന്നു നിർദേശിച്ചിട്ടുണ്ട്. ഇത് ഉത്തരാഖണ്ഡിനും ബാധകമാണ്- റാവത്ത് പറഞ്ഞു. നിലവിൽ ഉത്തരാഖണ്ഡ് വൻ സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും ഇത് പരിഹരിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.