"ക്രിമിനൽ’ രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്കു വേണമെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ
Monday, March 20, 2017 3:19 PM IST
ന്യൂഡൽഹി: ക്രിമിനൽ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നതിനെ അനുകൂലിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്മിഷൻ ഇതു സംബന്ധിച്ചു നിലപാട് വ്യക്തമാക്കിയത്. നിലവിൽ ശിക്ഷിക്കപ്പെട്ടവർക്ക് ആറു വർഷമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെട്ട രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനെയും തെരഞ്ഞെടുപ്പ് കമ്മിഷൻ അനുകൂലിച്ചു. എന്നാൽ മത്സരിക്കാൻ നിശ്ചിത വിദ്യാഭ്യാസ യോഗ്യത വേണമെന്ന ആവശ്യത്തോടു യോജിക്കാൻ കമ്മിഷൻ തയ്യാറായില്ല. ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് പാർലമെന്‍റാണെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ വ്യക്തമാക്കി.

ബിജെപി നേതാവ് അശ്വിനി ഉപാധ്യായയാണ് ഈ ആവശ്യവുമായി കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്. മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ ജെ.എം.ലിങ്ദോയും പബ്ളിക് ഇന്‍ററസ്റ്റ് അഡ്മിനിസ്ട്രേഷൻ എന്ന എൻജിഒയും സമാനമായ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.