കുമാർ മംഗലം ബിർള ഐഡിയ- വൊഡാഫോൺ ചെയർമാൻ
Monday, March 20, 2017 2:38 AM IST
ന്യൂഡൽഹി: പ്രമുഖ ടെലികോം കമ്പനികളായ ഐഡിയയും- വൊഡാഫോണും ലയിച്ചിതിനു പിന്നാലെ ചെയർമാനെയും പ്രഖ്യാപിച്ചു. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയാണ് ഐഡിയ- വൊഡാഫോൺ കമ്പനി ചെയർമാൻ. ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്ക്കായിരിക്കുമെന്ന് നേരത്തെ ധാരണയായിരുന്നു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്നിവരെ നിയമിക്കുക രണ്ട് കമ്പനികളുടെയും അംഗീകാരത്തോടെയായിരിക്കുമെന്നും വ്യവസ്ഥകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് കുമാർ മംഗലം ബിർള അറിയിച്ചു. ഇരു കമ്പനികളും തമ്മിൽ ലയിച്ചത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും ഇതിലൂടെ മറ്റ് കമ്പനികളെ പിന്തള്ളി ഒന്നാമതെത്താൻ ഐഡിയ- വൊഡാഫോൺ കമ്പനിക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.