അഫ്ഗാനിസ്ഥാനിൽ 53 ഭീകരരെ സൈന്യം വധിച്ചു
Monday, March 20, 2017 12:07 PM IST
കാബൂൾ: അഫ്ഗാനിസ്ഥാനിൽ 53 ഭീകരരെ സൈന്യം വധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ഇത്രയും ഭീകരരെ സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവരിലേറെയും ദേശ് തക്ഫീരി ഭീകരവാദികളാണെന്നാണ് വിവരം. അഫ്ഗാൻ പ്രവിശ്യകളായ നങ്കർഹാർ, ലോഗർ, പക്തിക, കണ്ഡഹാർ, ഹെൽമണ്ട് എന്നിവിടങ്ങളിലാണ് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്.

അഞ്ചു ഭീകരരെ സൈന്യം പിടികൂടുകയും ചെയ്തു. നിരവധി ഭീകരർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങൾ. ഭീകരരിൽ നിന്ന് നിരവധി ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.