നെഹ്റു കോളജ് ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് പോലീസ് കസ്റ്റഡിയിൽ
Monday, March 20, 2017 12:52 AM IST
തൃശൂർ: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ പി.കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ലക്കിടിയിലെ കോളജിൽ വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിലാണ് നടപടി. കൃഷ്ണദാസിന്‍റെ നിയമോപദേശക സുചിത്രയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ നിന്നും കൃഷ്ണദാസ് മുൻകൂർ ജാമ്യം നേടിയിരുന്നു. ഇത് ചോദ്യം ചെയ്ത് സർക്കാർ സുപ്രീകോടതിയെ സമീപിക്കുന്നതിനിടെയാണ് മറ്റൊരു കേസിൽ ഇയാളെ കസ്റ്റഡിയിലെടുത്ത.് കൃഷ്ണദാസിന് മുൻകൂർ ജാമ്യം നൽകിയത് കേസിലെ തെളിവുകൾ നശിപ്പിക്കാൻ കാരണമാകുമെന്ന് സുപ്രീം കോടതിയെ സർക്കാർ അറിയിച്ചിട്ടുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.