മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ ഗൂഢാലോചനയെന്ന് ബിജെപി
Monday, March 20, 2017 10:52 AM IST
തിരുവനന്തപുരം: മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് പി.കെ.കുഞ്ഞാലികുട്ടിയും പിണറായി വിജയനും തമ്മിൽ ഗൂഢാലോചന നടത്തിയെന്ന് ബിജെപി നേതാവ് എം.ടി.രമേശ്. വളാഞ്ചേരിയിലുള്ള സുഹൃത്തിന്‍റെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നതെന്നും ഐസ്ക്രീം പാർലർ കേസിൽ സ്വീകരിച്ച അതേനിലപാടാണ് കുഞ്ഞാലിക്കുട്ടിയോട് പിണറായിക്ക് ഇപ്പോഴുമുള്ളതെന്നും രമേശ് പരിഹസിച്ചു.

English Summary- BJP alleges conspiracy in LDF's Malappuram candidate selection
RELATED NEWS